ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി
Jul 30, 2025 07:15 PM | By Sufaija PP

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടി റോഡിലും വെള്ളക്കെട്ടിലും കിടക്കാൻ സാധ്യതയുണ്ട്.

അതിരാവിലെ പത്രവിതരണത്തിനും റബ്ബർ ടാപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. പൊട്ടിയ വൈദ്യുത കമ്പിയിൽ നിന്ന് വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതിനടുത്തേക്ക് പോകരുത്. ആരെങ്കിലും പോകാൻ അനുവദിക്കരുത്. കെ.എസ്.ഇ.ബി ജീവനക്കാർ എത്തുന്നതുവരെ മറ്റുള്ളവർ അപകടത്തിൽപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണം.

ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.

വൈദ്യുതി ലൈനുകള്‍ അപകടകരമായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണം. ഓര്‍ക്കുക, ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. കെ.എസ്.ഇ.ബി.യുടെ 24/7 ടോള്‍ ഫ്രീ നമ്പരായ 1912-ല്‍ വിളിച്ചോ, 9496001912 എന്ന നമ്പരില്‍ കോള്‍ / വാട്‌സ്ആപ് മുഖേനയോ വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി അറിയിക്കാവുന്നതാണ്. കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

KSEB warns the public to be vigilant to avoid electrical accidents during strong winds and rain

Next TV

Related Stories

Jul 31, 2025 07:11 PM

"ഐക്യം അതിജീവനം അഭിമാനം"എം.എസ്.എഫ് കണ്ണൂർ ജില്ലാ സമ്മേളനം ശനിയാഴ്ച സംഘടിപ്പിക്കും

"ഐക്യം അതിജീവനം അഭിമാനം"എം.എസ്.എഫ് കണ്ണൂർ ജില്ലാ സമ്മേളനം ശനിയാഴ്ച സംഘടിപ്പിക്കും...

Read More >>
വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു

Jul 31, 2025 04:31 PM

വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു

വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ്...

Read More >>
മുട്ട കഴിക്കുന്നത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം

Jul 31, 2025 03:51 PM

മുട്ട കഴിക്കുന്നത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം

മെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം...

Read More >>
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് കണ്ടെത്തി

Jul 31, 2025 01:57 PM

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് കണ്ടെത്തി

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്...

Read More >>
പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത നാടോടി പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 8 വർഷം തടവ് ശിക്ഷ

Jul 31, 2025 01:51 PM

പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത നാടോടി പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 8 വർഷം തടവ് ശിക്ഷ

പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത നാടോടി പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 8 വർഷം തടവ്...

Read More >>
തൃശൂരിൽ എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ പുന്ന നൗഷാദിൻ്റെ ആറാം രക്തസാക്ഷി ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

Jul 31, 2025 01:23 PM

തൃശൂരിൽ എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ പുന്ന നൗഷാദിൻ്റെ ആറാം രക്തസാക്ഷി ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

തൃശൂരിൽ എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ പുന്ന നൗഷാദിൻ്റെ ആറാം രക്തസാക്ഷി ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം...

Read More >>
Top Stories

News Roundup

//Truevisionall